RSS Planning a Gujarat model incident in Kerala, Intelligence report says.
കേരളത്തില്‍ എവിടെയെങ്കിലും ഒരു ബിജെപിക്കാരനോ ആര്‍എസ്എസ് പ്രവര്‍ത്തകനോ കൊല്ലപ്പെട്ടാല്‍ തത്ക്ഷണം കേരളത്തില്‍ എല്ലായിടത്തും അക്രമം നടത്താന്‍ ആര്‍എസ്എസ് ആലോചിക്കുന്നതായി കേരള പൊലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ ജില്ലാതലങ്ങളില്‍ നിന്നുമാണ് ഈ വിവരം വന്നിരിക്കുന്നത്. ആര്‍എസ്എസിന്റെ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്നുമാണ് സ്റ്റേറ്റ് പൊലീസ് ഇന്റലിജന്‍സിന് ഈ വിവരങ്ങള്‍ ലഭിച്ചത്. ആക്രമണം ഏത് രീതിയിലായിരിക്കണം എന്നും ടാര്‍ജറ്റ് ചെയ്യപ്പെടേണ്ട വിഭാഗം ഇതെന്നും ചര്‍ച്ചകളില്‍ വ്യക്തമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്.